Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Finance Minister Nirmala

സ്വപ്നപദ്ധതികൾക്ക് കേന്ദ്രസഹായം തേടി മുഖ്യമന്ത്രി ഡൽഹിയിൽ; പ്രധാ​​​ന​​​മ​​​ന്ത്രി മോ​​​ദി, ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല ച​​​ർ​​​ച്ച ഊ​​​ഷ്മ​​​ളം

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ്വ​​​പ്ന​​​പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് സ​​​ഹാ​​​യ​​​വും സം​​​സ്ഥാ​​​ന​​​ത്തി​​​ന് കൂ​​​ടു​​​ത​​​ൽ കേ​​​ന്ദ്ര​​​വി​​​ഹി​​​ത​​​വും വേ​​​ണ​​​മെ​​​ന്നു കേ​​​ന്ദ്ര​​​ത്തോ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ. മു​​​ന​​​ന്പ​​​ത്തെ ജ​​​ന​​​ത​​​യ്ക്ക് അ​​​വ​​​രു​​​ടെ ഭൂ​​​മി​​​യി​​​ൽ പൂ​​​ർ​​​ണാ​​​വ​​​കാ​​​ശ​​​വും നി​​​കു​​​തി അ​​​ട​​​യ്ക്കാ​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​വും ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​റ​​​പ്പു ന​​​ൽ​​​കി.

പു​​​തി​​​യ കേ​​​ര​​​ളം സൃ​​​ഷ്‌​​​ടി​​​ക്കാ​​​ൻ എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും സ​​​ഹാ​​​യ​​​വും സ​​​ഹ​​​ക​​​ര​​​ണ​​​വും തേ​​​ടു​​​മെ​​​ന്ന് സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ്വ​​​പ്ന​​​പ​​​ദ്ധ​​​തി​​​ക​​​ൾ ഏ​​​തൊ​​​ക്കെ​​​യെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചി​​​ല്ല. മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​മാ​​​യും ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​നു​​​മാ​​​യും ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച ഊ​​​ഷ്ള​​​വും ക്രി​​​യാ​​​ത്മ​​​ക​​​വു​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

പ്ര​​​ധാ​​​ന​​​മാ​​​യും മ​​​ര്യാ​​​ദ​​​യു​​​ടെ പേ​​​രി​​​ലു​​​ള്ള സൗ​​​ഹൃ​​​ദ​​​സ​​​ന്ദ​​​ർ​​​ശ​​​മാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ല​​​ത്തേ​​​ത്. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ങ്ങ​​​ള​​​ട​​​ങ്ങി​​​യ വി​​​ശ​​​ദ​​​മാ​​​യ നി​​​വേ​​​ദ​​​ന​​​ങ്ങ​​​ളും വി​​​ശ​​​ദ​​​മാ​​​യ പ​​​ദ്ധ​​​തി​​​റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളും വൈ​​​കാ​​​തെ കേ​​​ന്ദ്ര​​​ത്തി​​​ന് സ​​​മ​​​ർ​​​പ്പി​​​ക്കും-​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി, കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി എ​​​ന്നി​​​വ​​​രു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം ഡ​​​ൽ​​​ഹി​​​യി​​​ലെ കേ​​​ര​​​ള ഹൗ​​​സി​​​ൽ ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ​​​ന്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള ധ​​​വ​​​ള​​​പ​​​ത്രം അ​​​ടു​​​ത്ത മാ​​​സാ​​​ദ്യം പു​​​റ​​​ത്തി​​​റ​​​ക്കും. സി​​​ൽ​​​വ​​​ർ ലൈ​​​ൻ ഉ​​​പേ​​​ക്ഷി​​​ച്ച​​​തു ത​​​ന്‍റെ സ​​​ർ​​​ക്കാ​​​ര​​​ല്ല. മു​​​ൻ സ​​​ർ​​​ക്കാ​​​രാ​​​ണ്. സ്ഥ​​​ലം ഏ​​​റ്റെ​​​ടു​​​ത്ത വി​​​ജ്ഞാ​​​പ​​​നം നി​​​ല​​​നി​​​ന്നു. അ​​​താ​​​ണി​​​പ്പോ​​​ൾ റ​​​ദ്ദാ​​​ക്കി​​​യ​​​ത്. സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്കു സ്ഥ​​​ലം വി​​​ൽ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​തി​​​നാ​​​ലാ​​​ണി​​​ത്. എ​​​ങ്കി​​​ലും പു​​​തി​​​യൊ​​​രു അ​​​തി​​​വേ​​​ഗ റെ​​​യി​​​ൽ പ​​​ദ്ധ​​​തി കേ​​​ര​​​ള​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മ​​​ല്ലേ​​​യെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി ചോ​​​ദി​​​ച്ചു. പു​​​തി​​​യ അ​​​തി​​​വേ​​​ഗ റെ​​​യി​​​ൽ പ​​​ദ്ധ​​​തി​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള കൂ​​​ടു​​​ത​​​ൽ ചോ​​​ദ്യ​​​ങ്ങ​​​ളോ​​​ട് അ​​​ദ്ദേ​​​ഹം പ്ര​​​തി​​​ക​​​രി​​​ച്ചി​​​ല്ല.

ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് ഒ​​​പ്പു​​​വ​​​ച്ച പി​​​എം ശ്രീ ​​​പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​വി സം​​​ബ​​​ന്ധി​​​ച്ച് നി​​​യ​​​മ​​​പ​​​ര​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കും. മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​ത്തി​​​ലും ഇ​​​ക്കാ​​​ര്യം സം​​​സാ​​​രി​​​ച്ചു. മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യു​​​ടെ 40 ശ​​​ത​​​മാ​​​നം വി​​​ഹി​​​തം സം​​​സ്ഥാ​​​നം ക​​​ണ്ടെ​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണ് പു​​​തി​​​യ നി​​​ർ​​​ദേ​​​ശം.സം​​​സ്ഥാ​​​ന​​​ത്തി​​​ന് കൂ​​​ടു​​​ത​​​ൽ സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത​​​യാ​​​ണി​​​ത്. കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന ബ​​​ന്ധ​​​ങ്ങ​​​ളി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യോ​​​ട് പ​​​റ​​​ഞ്ഞു.

ദേ​​​ശീ​​​യ​​​പാ​​​ത വി​​​ക​​​സ​​​ന​​​ത്തി​​​ന് ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ 5,580 കോ​​​ടി രൂ​​​പ കേ​​​ര​​​ളം ന​​​ൽ​​​കി. ഈ ​​​തു​​​ക ക​​​ട​​​മെ​​​ടു​​​പ്പു​​​പ​​​രി​​​ധി​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കേ​​​ന്ദ്ര​​​ത്തി​​​ൽ​​​നി​​​ന്നു പ​​​ര​​​മാ​​​വ​​​ധി കാ​​​ര്യ​​​ങ്ങ​​​ൾ നേ​​​ടി​​​യെ​​​ടു​​​ക്കാ​​​നാ​​​കും ശ്ര​​​മം.

വി​​​വി​​​ധ കേ​​​ന്ദ്ര​​​പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ വി​​​ഹി​​​തം, കേ​​​ര​​​ള​​​ത്തി​​​ന് കി​​​ട്ടാ​​​നു​​​ള്ള തു​​​ക, കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ സാ​​​ങ്കേ​​​തി​​​ക ത​​​ട​​​സ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യെ​​​ല്ലാം പ​​​രി​​​ശോ​​​ധി​​​ക്കും. കി​​​ഫ്ബി​​​യു​​​ടെ ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ബോ​​​ർ​​​ഡ് ഉ​​​ട​​​ൻ ചേ​​​ർ​​​ന്ന് അ​​​തു തു​​​ട​​​ര​​​ണ​​​മോ​​​യെ​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും- മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ന് അ​​​ർ​​​ഹ​​​മാ​​​യ ദു​​​രി​​​താ​​​ശ്വാ​​​സ​​​സ​​​ഹാ​​​യം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യു​​​മാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ന്ന് ച​​​ർ​​​ച്ച ന​​​ട​​​ത്തും.

നീ​​​റ്റ്, സി​​​ബി​​​എ​​​സ്‌​​​ഇ ചോ​​​ദ്യ​​​പേ​​​പ്പ​​​ർ വി​​​വാ​​​ദ​​​ത്തി​​​ലാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ്ര​​​യാ​​​സ​​​മ​​​ട​​​ക്കം സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​ദ്യാ​​​ഭ്യാ​​​സ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ​​​ക്കാ​​​യി കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​​ധാ​​​നു​​​മാ​​​യും സ​​​തീ​​​ശ​​​ൻ ഇ​​​ന്നു ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യേ​​​ക്കും.

ഡ​​​ൽ​​​ഹി​​​യി​​​ലെ ട്രാ​​​വ​​​ൻ​​​കൂ​​​ർ പാ​​​ല​​​സ് മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ന്ന​​​ലെ സ​​​ന്ദ​​​ർ​​​ശി​​​ച്ചു. ഡ​​​ൽ​​​ഹി​​​യി​​​ലു​​​ള്ള കോ​​​ണ്‍ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​സ​​​മി​​​തി​​​യം​​​ഗം ഡോ. ​​​ശ​​​ശി ത​​​രൂ​​​രി​​​നെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വ​​​സ​​​തി​​​യി​​​ലെ​​​ത്തി സ​​​ന്ദ​​​ർ​​​ശി​​​ച്ച് സ​​​തീ​​​ശ​​​ൻ വി​​​ശ​​​ദ​​​ച​​​ർ​​​ച്ച ന​​​ട​​​ത്തി.

Latest News

Corehub Up